വർക്കലയിൽ നവജാത ശിശു മരിച്ചു

വർക്കലയിൽ നവജാത ശിശു മരിച്ചു

തിരിവനന്തപുരം: ഏഴാം മാസത്തിൽ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തിരിവനന്തപുരം വർക്കലയിലാണ് സംഭവം. 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്.

വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിലേക്ക് എത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ ഗർഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഭർത്താവ് വിദേശത്താണെന്നും ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി ഡോക്ടറെ അറിയിച്ചത്.

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു

കൊച്ചി: നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയെയും കാമുകനെയും പോലീസ് പിടികൂടി. അമ്മയെ 37കാരിയായ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസി(41)നെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.

കാമുകനിൽ നിന്നും ജനിച്ച കുഞ്ഞിനെ പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. തുടർന്ന് മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 26ന് ആണ് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി അന്ന് തന്നെ പ്രസവിക്കുകയും ചെയ്തു. എന്നാൽ‌ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.

യുവതി കുഞ്ഞിനെ അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ മുപ്പതടത്തെ ഒരു വീട്ടിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശേരി പൊലീസ് അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭ‍ർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്. യുവാവിനെ റിമാൻഡ് ചെയ്തു.

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായി പരാതി. അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 22കാരിയായ അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും മുത്തശ്ശിയേയും ആശാവർക്കറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജൂൺ 23നാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്.

കുഞ്ഞിനെ വിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ശിശുക്ഷേമ സമിതിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് സമിതി പ്രവർത്തകർ ഇവരോട് കുഞ്ഞിനെ വിൽക്കരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു.

എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിനു മുൻപേ തന്നെ ഇവർ കുഞ്ഞിനെ വിറ്റു. കഴിഞ്ഞ ദിവസമാണ് ഇതിനെപറ്റി അധികൃതർക്ക് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

രഹസ്യമായിട്ടായിരുന്നു കുഞ്ഞിന്റെ വിൽപ്പന നടത്തിയത്. നവജാതശിശുവിനെ കാണാതായിട്ടും ആശുപത്രി അധികൃതർ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതും സംശയത്തിനു വഴിവച്ചിട്ടുണ്ട്.

കുട്ടിയുടെ അമ്മയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോയെന്നും അച്ഛനെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Summary: A tragic incident occurred in Varkala, Thiruvananthapuram, where a 23-year-old woman gave birth at home during her 7th month of pregnancy. The newborn did not survive, reportedly due to lack of immediate medical care.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

Related Articles

Popular Categories

spot_imgspot_img