സൗദിയിൽ ജോലി തേടുന്നവർ ശ്രദ്ധിക്കുക. നിയമലംഘനത്തിന്റെ പേരിൽ 21 റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞ് സൗദി മാനവശേഷി മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയം നടത്തിയ പരിശോധനയിൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ ഏജൻസികൾക്കെതിരെയാണ് നടപടി. ഒരു ഭാഗവും ഗാർഹിക ജീവനക്കാരുടെ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. സേവന ദാതാക്കൾക്ക് നൽകാനുള്ള തുക നൽകാതിരിക്കുക, റിക്രൂട്ടിംഗ് ചെലവുകൾ മുസാനിദ് പ്ലാറ്റ്ഫോമിൽ കാണിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തിയ ഓഫീസുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുതാര്യമായ റിക്രൂട്ടിംഗ് സാധ്യമാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.