വാട്സാപ്പ് ചാറ്റുകൾ തെളിവായി പരിഗണിക്കാനാവില്ല;ഡ​ൽ​ഹി കലാപത്തിനിടെ നടന്ന കൊലപാതകത്തിൽ 12 പ്രതികളേയും വെറുതെ വിട്ടു

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ നടുക്കിയ ഡ​ൽ​ഹി കലാപത്തിലെ കൊലക്കേസ് പ്രതികളെ വെറുതെ വിട്ട് കോടതി. വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ ഒ​മ്പ​ത് പേ​രെ കൊലപ്പെടുത്തിയ സംഭവത്തിൽ അ​ഞ്ച് കേ​സു​ക​ളി​ലെ ​12 പ്ര​തി​ക​ളെയാണ് കോ​ട​തി വെ​റു​തെ​വി​ട്ടത്.

വാ​ട്സ്ആ​പ് ചാ​റ്റ് തെ​ളി​വാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ് കോ​ട​തി വി​ധി പറഞ്ഞത്. ക​ര്‍ക്ക​ർ​ദൂ​മ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി​യാ​ണ് പ്രതികളെ വെറുതെ വിട്ടത്.

വ​സ്തു​ത​ക​ൾ തെ​ളി​യി​ക്കു​ന്ന തെ​ളി​വാ​യി വാ​ട്സ്ആ​പ് ചാ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ശ്വ​സ​നീ​യ​മാ​യ സാ​ക്ഷി​ക​ൾ ഇല്ലെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യുമാണ് പ്ര​തി​ക​ളെ ഇപ്പോൾ വെ​റു​തെ​വി​ട്ട​ത്.

ഹാ​ഷിം അ​ലി, സ​ഹോ​ദ​ര​ൻ അ​മീ​ർ ഖാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ‘ഖ​ട്ട​ർ ഹി​ന്ദു ഏ​ക്ത’ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലെ ചാ​റ്റു​ക​ളാ​ണ് ഡൽഹിപൊ​ലീ​സ് തെ​ളി​വാ​യി കു​റ്റ​പ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

ക​ലാ​പം ന​ട​ന്ന ഫെ​ബ്രു​വ​രി 25ന് ​രൂ​പ​വ​ത്ക​രി​ച്ച ‘ഖ​ട്ട​ർ ഹി​ന്ദു ഏ​ക്ത’ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ‘നി​ങ്ങ​ളു​ടെ ഈ ​സ​ഹോ​ദ​ര​ന്‍ രാ​ത്രി ഒ​മ്പ​തു​മ​ണി​ക്ക് ര​ണ്ട് മു​സ്‌​ലിം പു​രു​ഷ​ന്മാ​രെ കൊ​ന്നു’ എ​ന്ന് ലോ​കേ​ഷ് സോ​ള​ങ്കി എ​ന്ന​യാ​ൾ പോസ്റ്റ് ചെയ്തിരുന്നു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്ന് കൊ​ല​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. എ​ന്നാ​യി​രു​ന്നു പൊ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഗ്രൂ​പ്പി​ലെ മ​റ്റു അം​ഗ​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ താ​ര​പ​രി​വേ​ഷം ല​ഭി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​വാം ലോ​കേ​ഷ് സോ​ള​ങ്കി വാ​ട്സ്ആ​പ്പി​ൽ അ​ങ്ങ​നെ കു​റി​ച്ച​തെ​ന്നും ര​ണ്ട് മു​സ്‌​ലിം​ക​ളെ കൊ​ന്നു​വെ​ന്ന​തി​ന് അ​ത് നേ​രി​ട്ടു​ള്ള തെ​ളി​വാ​കി​ല്ലെ​ന്നും ജ​ഡ്ജി വി​ധി​പ്ര​സ്താ​വ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ...

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ...

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

Related Articles

Popular Categories

spot_imgspot_img