കര്‍ണാടകയിൽ 20 വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; നഗ്നമാക്കപ്പെട്ട ശരീരം ഭാഗികമായി കത്തിച്ച നിലയിൽ;
കര്‍ണാടകയിൽ 20 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചിത്രദുര്‍ഗയില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് റോഡരികില്‍ നിന്നും കണ്ടെത്തിയത്.
നഗ്നമായ ശരീരം ഭാഗികമായി കത്തിച്ച നിലയിലായിരുന്നു. ഓഗസ്റ്റ് 14-ന് ഹോസ്റ്റലില്‍ നിന്ന് പുറത്തുപോയ ശേഷം പെണ്‍കുട്ടി കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിരിക്കാമെന്ന സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ കുറ്റവാളികളെ പിടികൂടണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് ചിത്രദുര്‍ഗയില്‍ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
ഡൽഹിയിൽ 50-ത്തിലധികം സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ഈ ആഴ്ചയിൽ ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ അമ്പതിലധികം സ്കൂളുകൾക്ക് ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ ഭീഷണിമെയിലുകൾ ലഭിച്ചതായി ഡൽഹി പോലീസ് വാർത്താ ഏജൻസിയായ എഎൻഐയെ ഉദ്ധരിച്ച് അറിയിച്ചു. ഈ ആഴ്ചയിൽ സ്കൂളുകൾക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണിയാണിത്.
ദ്വാരകയിലെ രാഹുൽ മോഡൽ സ്കൂൾ, മാക്‌സ്‌ഫോർട്ട് സ്കൂൾ, മാളവ്യ നഗരിലെ എസ്‌കെവി, പ്രസാദ് നഗരിലെ ആന്ധ്ര സ്കൂൾ എന്നിവയാണ് ഭീഷണിമെയിൽ ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലത്.
വിവരം അറിഞ്ഞ ഉടൻ പോലീസും അഗ്നിരക്ഷാസേനയും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു.
ഇതിന് മുമ്പ് തിങ്കളാഴ്ചയും സമാന സംഭവം നടന്നിരുന്നു. അന്ന് ഡൽഹിയിലെ 32 സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.
ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ (ഡിപിഎസ്), മോഡേൺ കോൺവെന്റ്, ശ്രീറാം വേൾഡ് സ്കൂൾ എന്നിവയ്ക്കാണ് അന്ന് ഭീഷണിമെയിൽ വന്നത്.
Summary:
A 20-year-old degree student was found murdered in Chitradurga, Karnataka. The body of the second-year student was discovered by the roadside.