റോഡരികിൽ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരൻ ഇറങ്ങിയത് അമ്മപോലും അറിഞ്ഞില്ല; റോഡരികിലൂടെ ഒറ്റയ്ക്ക് നടന്ന കുട്ടിക്ക് രക്ഷകനായി കാൽനട യാത്രക്കാരൻ; സംഭവം കേരളത്തിൽ തന്നെ

കാഞ്ഞങ്ങാട്: വെള്ളം വാങ്ങാനായി റോഡരികിൽ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരനും ഒപ്പം ഇറങ്ങിയത് കാറിലുള്ളവർ ശ്രദ്ധിച്ചില്ല. കുട്ടി പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടർന്നു.

ഇതിനു പിന്നാലെ ബന്ധുക്കളെ കാണാതെ കുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് നടന്നു. ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാൻഡിനുസമീപത്താണ് കാർ നിർത്തിയിരുന്നത്.

കുട്ടി ഒറ്റയ്ക്ക് മീറ്ററുകളോളം നടന്നപ്പോൾ എതിരേവന്ന വഴിയാത്രക്കാരൻ ഇത് ശ്രദ്ധിച്ചു. കാർപോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല.

ഇയാൾ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. പോലീസുകാർ വെള്ളം കൊടുത്തു. ആളുകൾ കൂടിയതോടെ കുട്ടി കരയാൻ തുടങ്ങി.

യാത്ര തുടർന്ന് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചു വന്നത്. വെള്ളം വാങ്ങാനായി ഒരാൾ പുറത്തിറങ്ങിയപ്പോൾ രണ്ടോ മൂന്നോ കുട്ടികളും ഒപ്പം ഇറങ്ങിയിരുന്നു.

എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടർന്നതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചിലും മാറി.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ ഇന്ത്യ റഷ്യയിൽ നിന്ന്...

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം….

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം…. കാലിഫോർണിയയിലെ...

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

Related Articles

Popular Categories

spot_imgspot_img