ആളുകൾ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് 19 ക്രൈസ്തവ ഭവനങ്ങള്‍ക്ക് തീവെച്ച് നശിപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം.19 Christian homes set on fire during Christmas celebrations; four arrested
ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് പോലീസിന് കിട്ടിയ സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ വീടുകളിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു.
ആളുകൾ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്താണ് അജ്ഞാതർ വീടുകൾക്ക് തീയിട്ടത്.
രാത്രി 12.30 ഓടെയാണ് സംഭവം. അജ്ഞാതരായ അക്രമികൾ തങ്ങളുടെ വീടിന് തീയിട്ടതായാണ് ഗ്രാമവാസികൾ പോലീസിൽ അറിയിച്ചത്.