സുസ്ഥിര വികസനം വർധിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായി പുതിയ പദ്ധതികളുമായി ദുബായ് . എമിറേറ്റിൽ കഴിഞ്ഞ വർഷം 185000 മരങ്ങൾ വെച്ചുപിടിപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 234 ഹെക്ടർ ഭൂമിയിലാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.
2022ൽ 170 ഹെക്ടർ ഭൂമിയിലാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. സുസ്ഥിരത കൈവരിക്കുന്നതിന്റെ ഭാഗമായുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എമിറേറ്റിൽ ഹരിതയിടങ്ങൾ വർധിപ്പിക്കുന്നത്. റെസിഡൻഷ്യൽ ഏരിയകൾ, നഗരപ്രദേശങ്ങൾ, പാർക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.പ്രതിദിനം 500 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഗാഫ്, സിദ്ർ, സുമർ, വേപ്പ്, ഒലീവ്, ഈന്തപ്പന, ഇന്ത്യൻ മുല്ല, വാഷിങ്ടോണിയ, ബിസ്മാർക്കിയ, ബോഗെൻവില്ല, ഡാർസിന തുടങ്ങിയ മരങ്ങൾ ഇതിലുൾപ്പെടുന്നു. ദുബായിയെ സൗന്ദര്യാത്മകവും സുസ്ഥിരവും ആകർഷകവുമായ നഗരമായി മാറ്റാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: അയോധ്യയിൽ പ്രാണ പ്രതിഷ്ഠ ; രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു