പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണമറിയാതെ കുടുംബം

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപത്തു വെച്ചാണ് ഇവർ ട്രെയിൻ തട്ടി മരിച്ചത്. ഇരുവരും ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുൻപാണ് പരിചയപ്പെട്ടത്.

ചൊവാഴ്ച വൈകിട്ട് 5.30ന് ആണ് സംഭവം. കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിയാണ്. സിനിമ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് അനന്തു വീട് വിട്ട് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽനിന്ന്‌ ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

Read Also: എറണാകുളം തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി: കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ പ്രതി

Read Also: വന്ദേ മെേട്രായിൽ തിരുപ്പതിക്ക് പോകാം; പരീക്ഷണ ഓട്ടം ഉടൻ; ജൂണിൽ തന്നെ സർവീസ് തുടങ്ങും

Read Also: പ്രതി മെലിഞ്ഞുണങ്ങിയ മലയാളി; ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ:

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ: ഇടുക്കി,...

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം തിരുവനന്തപുരം: 2025-ലെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-ന്...

യുവാവ് കിണറിൽ ചാടി മരിച്ചു

യുവാവ് കിണറിൽ ചാടി മരിച്ചു എറണാകുളം: കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള...

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി തിരുവനന്തപുരം: ഉത്തരേന്ത്യയിൽ കനത്ത മഴ മൂലം...

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ: അഞ്ചു വയസുകാരൻ...

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം വിവാഹത്തിന് മുൻപ് പെണ്ണിന്റെയും ചെറുക്കന്റെയും വീടിന്റെ സാഹചര്യങ്ങളെക്കുറിച്ചും...

Related Articles

Popular Categories

spot_imgspot_img