യൂട്യൂബ് വീഡിയോ ചിത്രീകരിക്കുന്നതിനായി ട്രെയിൻ പാളം തെറ്റിച്ച് 17കാരൻ. അമേരിക്കയിലെ നെബ്രാസ്കയിൽ നിന്നുള്ള 17 -കാരനാണ് ബോധപൂർവ്വം ട്രെയിൻ പാളം തെറ്റിച്ച് അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവച്ചത്.
എൻബിസി ന്യൂസ് പ്രകാരം ബിഎൻഎസ്എഫ് റെയിൽവേയ്ക്കും ഒമാഹ പബ്ലിക് പവർ ഡിസ്ട്രിക്റ്റിനും ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 3,50,000 ഡോളറിന്‍റെ (2,92,96,050 രൂപ) നാശനഷ്ടമാണ് ഉണ്ടായത്.17-year-old derails train to film YouTube video
കൗമാരക്കാരനായ യൂട്യൂബര്‍ റെയിൽവേയുടെ സ്വിച്ചിൽ കൃത്രിമം കാണിക്കുകയും ഇതേ തുടർന്ന് രണ്ട് ലോക്കോമോട്ടീവുകളും അഞ്ച് കൽക്കരി തീവണ്ടികളും ട്രാക്കിൽ നിന്ന് തെന്നിമാറി ആളൊഴിഞ്ഞ കൽക്കരി കാറിൽ ഇടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുടർന്ന് 17 കാരൻ തന്നെ പാളം തെറ്റിയതിനെ കുറിച്ച് അധികൃതരെ വിവരം അറിയിക്കുകയും അവിടെയെത്തിയ ഉദ്യോഗസ്ഥരോട് അപകട കാരണം എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നു.
പാളം തെറ്റിയതിന്‍റെ കാരണം അറിയില്ലെന്ന് അധികൃതർ പറഞ്ഞപ്പോൾ താൻ ഒരു ട്രെയിൻ പ്രേമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട്കൗമാരക്കാരൻ ട്രെയിൻ പാളം തെറ്റാൻ കാരണം തീർച്ചയായും സ്വിച്ച് തെറ്റായി ക്രമീകരിച്ചത് ആകാമെന്ന് അവരോട് സൂചിപ്പിച്ചു. തുടർന്ന് ഇയാള്‍ ട്രെയിൻ പാളം തെറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരെ കാണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍, സിസിടിവി ദൃശ്യങ്ങളിൽ ഇതേ കൗമാരക്കാരൻ ട്രാക്കിന്‍റെ തെക്കേ അറ്റത്തുള്ള സ്വിച്ചിലേക്ക് നടക്കുന്നതും അല്പസമയത്തിന് ശേഷം മടങ്ങിയെത്തി തന്‍റെ വാഹനത്തിൽ കയറി പോകുന്നതും കണ്ടെത്തി.
വിശദമായ പരിശോധനയിൽ ട്രെയിൻ പാളം തെറ്റുന്നതിന്‍റെ വീഡിയോ കൗമാരക്കാരനുമായി ബന്ധമുള്ള ഒരു യൂട്യൂബ് അക്കൗണ്ടിൽ പങ്കുവയ്ക്കപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.