web analytics

മേയിൽ പെൻഷനാകുന്നത് 16,​638 പേർ; ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടിവരിക 14 ലക്ഷം മുതൽ ഒന്നേകാൽ കോടിരൂപ വരെ;കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരള സർക്കാരിന് ഇരുട്ടടിയായി ജീവനക്കാരുടെ കൂട്ടവിരമിക്കൽ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരള സർക്കാരിന് ഇരുട്ടടിയായി ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16,​638 പേരാണ് മേയിൽ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നൽകാൻ 9151.31കോടിരൂപ കണ്ടെത്തണം. ഇത് സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും.

പ്രതിസന്ധി മറികടക്കാൻ വിരമിക്കൽ ആനുകൂല്യ വിതരണം നീട്ടൽ, പെൻഷൻ പ്രായം ഏകീകരിച്ച് ഒരുവർഷം നീട്ടൽ എന്നിവയിലൊന്ന് സർക്കാർ ആലോചിക്കുന്നു എന്നാണ് റിപ്പോർട്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനം എടുക്കുക. പ്രായം ഏകീകരണത്തോട് കടുത്ത എതിർപ്പുയർന്നേക്കും. അതുകൊണ്ട് ആദ്യത്തെ നിർദേശത്തിനാണ് കൂടുതൽ സാദ്ധ്യത.

അതേസമയം, വിരമിക്കൽ ആനുകൂല്യം കൂടുതൽ പലിശ നൽകി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഓപ്ഷൻ നൽകും. ആനുകൂല്യ വിതരണം ഏറെനീണ്ടാൽ പെൻഷൻകാർ കോടതിയിൽ പോയേക്കുമെന്ന സാദ്ധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കാൻ ഒരുങ്ങുന്നത്. 14 ലക്ഷം മുതൽ ഒന്നേകാൽ കോടിരൂപ വരെയാണ് ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടിവരിക.സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതൽ മുറുക്കിയത്. ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടാതെ പ്രതിസന്ധിയിലായിരിക്കെയാണ് പുതിയ പ്രശ്നം വരുന്നത്.

 

Read Also:ജൂണിൽ കോടീശ്വരൻമാരാകുന്നവർ കേരളത്തിലുണ്ട്; ഒപ്പം വരാനിരിക്കുന്നത് വൻ വികസനവും

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ‘റോയൽ’ കാർ ശേഖരം

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു: വിമാനങ്ങൾ റദ്ദാക്കിയ വിവാദങ്ങൾക്ക് പിന്നാലെ അപ്രതീക്ഷിത പടിയിറക്കം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയെ ഞെട്ടിച്ചുകൊണ്ട് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ...

കേരളത്തിന് സ്വന്തം നർക്കോട്ടിക് ബ്യൂറോ; 214 പേർക്ക് സ്ഥിരനിയമനം; മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിർണ്ണായകമായ മന്ത്രിസഭാ യോഗത്തിൽ വിവിധ മേഖലകളിൽ വിപ്ലവകരമായ...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

Related Articles

Popular Categories

spot_imgspot_img