പത്തനംതിട്ട: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ്.
വിദ്യാർത്ഥിയുടെ ശരീരമാസകലം മർദ്ദനമേറ്റപാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകിയിട്ടുണ്ട്.
Read Also: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം; യുവാവിനെതിരെ കേസ്