News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

ആ​റ്​ മാ​സ​ത്തി​നി​ടെ 16 മ​ര​ണങ്ങൾ; ആശങ്കയായി പേവിഷബാധ

ആ​റ്​ മാ​സ​ത്തി​നി​ടെ 16 മ​ര​ണങ്ങൾ; ആശങ്കയായി പേവിഷബാധ
June 7, 2024

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ ഊ​ർ​ജി​ത പ്ര​തി​രോ​ധം ന​ട​ത്തു​ന്ന​താ​യി​ ആ​രോ​ഗ്യ​വ​കു​പ്പ്​ പറയുമ്പോ​ഴും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മ​ര​ണ​ക്ക​ണ​ക്കു​ക​ൾ പുറത്ത്. ആ​റ്​ മാ​സ​ത്തി​നി​ടെ 16 മ​ര​ണ​മാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്.16 deaths in six months, Rabies as a concern

ഇ​തി​ൽ അ​ഞ്ച്​ മ​ര​ണം സ​മാ​ന​ല​ക്ഷ​ണ​ത്തോ​ടെ​യാ​ണ്. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട്​​ മ​ര​ണം​ റി​​പ്പോ​ർ​ട്ട്​ ചെ​യ്തു. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രു​മാ​ണ്.

പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മൃ​ഗ​ങ്ങ​ളു​​ടെ​യോ ക​ടി​യോ, മാ​ന്ത​ലോ ഏ​റ്റാ​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ യ​ഥാ​സ​മ​യം എ​ടു​ക്കാ​ത്ത​തു​മൂ​ലം സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ളാ​ണ്​ വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ് പറയുന്നു.

തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം മൂ​ലം സം​ഭ​വി​ക്കു​ന്ന പേ​വി​ഷ​ബാ​ധ​യും വ​ർ​ധി​ക്കു​ക​യാ​ണ്. നാ​ല്​ വ​ര്‍ഷ​ത്തി​നി​ടെ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​ത് 47 പേ​രാ​ണ്. 2020 മു​ത​ല്‍ 2024 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ​ത്. 22 പേ​രു​ടെ മ​ര​ണ​കാ​ര​ണം പേ ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

നാ​ല്​ വ​ര്‍ഷ​ത്തി​നി​ടെ കൊ​ല്ലം ജി​ല്ല​യി​ല്‍ മാ​ത്രം 10 പേ​ര്‍ക്കാ​ണ് പേ ​വി​ഷ​ബാ​ധ​യി​ൽ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​മ്പ​ത്​ പേ​രും ക​ണ്ണൂ​രി​ല്‍ അ​ഞ്ച്​ പേ​രും മ​രി​ച്ചു. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ വീ​ത​മാ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് മൂ​ന്ന്​ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടും പേ​വി​ഷ​ മ​ര​ണം സം​ഭ​വി​ക്കു​ന്ന​തും ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു. 2030ഓ​ടെ സ​മ്പൂ​ർ​ണ പേ​വി​ഷ നി​ർ​മാ​ർ​ജ​നം സാ​ധ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ർ​മ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ- മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നി​ട​യി​ലാ​ണ്​ പേ​വി​ഷ​മ​ര​ണ​ങ്ങ​ളു​ടെ വ​ർ​ധ​ന.

 

Read Also:ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക വിദ്യയിൽ സ്വകാര്യകമ്പനി റോക്കറ്റ് ഒരുങ്ങുന്നു; ലക്ഷ്യം ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യവും

Related Articles
News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ ആശങ്ക; റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

News4media
  • Kerala
  • Top News

വീട്ടിൽ വളർത്തുന്ന നായ മാന്തിയത് കാര്യമാക്കിയില്ല; പാലക്കാട് പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മര...

News4media
  • Kerala
  • News
  • Top News

മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തര നടപടിയുമായി നഗ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]