പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് 15 കാരിയെ കണ്ടെത്തിയത്. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.(15-year-old girl missing from Vallapuzha has been found)
ആറ് ദിവസത്തെ തെരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ പെൺകുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിസംബർ 30 ന് രാവിലെയാണ് വല്ലപ്പുഴയിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.
വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേനയാണ് കടന്നു കളഞ്ഞത്. കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ചാണ് പെൺകുട്ടി പോയത്. തുടർന്ന് പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തിയത്.