News4media TOP NEWS
വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ കാഞ്ഞിരപ്പള്ളിയിൽ ആളുമാറി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് ക്വട്ടേഷൻ സംഘം; ആറു പേർക്കെതിരെ കേസ് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നൽ; മൂന്ന് പേർക്ക് പൊള്ളലേറ്റു, ഗൃഹോപകരണങ്ങൾക്ക് കനത്ത നാശം തുടർച്ചയായി രണ്ടാം മാസവും രാജ്യത്ത് പാചക വാതക വില കൂട്ടി; പുതിയ നിരക്ക് ഇങ്ങനെ

ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ പകുതി ദിവസവും ബാങ്ക് അവധി! കേരളത്തിൽ ഈ ദിവസങ്ങളിൽ മാത്രം

ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ പകുതി ദിവസവും ബാങ്ക് അവധി! കേരളത്തിൽ ഈ ദിവസങ്ങളിൽ മാത്രം
September 30, 2024

മുംബൈ: ആഘോഷങ്ങളുടെ മാസമാണ് ഒക്ടോബർ. നവരാത്രി, ദുർഗ പൂജ, ദീപാവലി എന്നിങ്ങനെ ആഘോഷങ്ങൾ അനവധി. ഗാന്ധി ജയന്തി അടക്കമുള്ള ദേശിയ അവധികളും.15 days bank holiday in the month of October

അതുകൊണ്ട് തന്നെ ഒക്ടോബറിൽ ബാങ്ക് അവധികളും കൂടുതലാണ്. ഒക്ടോബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 15 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞു കിടക്കുക.

ഗാന്ധി ജയന്തി, മഹാനവമി, ദുര്‍ഗാപൂജ, ദസറ, ദീപാവലി ഉള്‍പ്പടെ പ്രാദേശിക അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല.

കേരളത്തില്‍ എട്ട് ദിവസം ബാങ്കുകള്‍ അവധിയായിരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബര്‍ ആറ് ഞായറാഴ്ച, ഒക്ടോബര്‍ 12 മഹാനവമി, ഒക്ടോബര്‍ 13 ഞായറാഴ്ച, ഒക്ടോബര്‍ 20 ഞായറാഴ്ച, ഒക്ടോബര്‍ 26 നാലാം ശനി, ഒക്ടോബര്‍ 27 ഞായറാഴ്ച, ഒക്ടോബര്‍ 31 ദീപാവലി എന്നീ ദിവസങ്ങളിലാണ് അവധി.

അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനം ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അടിയന്തര ഇടപാടുകള്‍ക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കില്‍ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കില്‍ അവധി കലണ്ടര്‍ അനുസരിച്ച് ക്രമീകരിക്കണം. എല്ലാ അവധികളും സാര്‍വത്രികമായി ബാധകമല്ലാത്തതിനാല്‍ വിശദമായ അവധിക്കാല പട്ടികയ്ക്കായി ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

അവധി ദിവസങ്ങള്‍

ഒക്ടോബര്‍ 1 – ജമ്മു കശ്മിര്‍ തെരഞ്ഞെടുപ്പ്

ഒക്ടോബര്‍ 2 – ഗാന്ധി ജയന്തി

ഒക്ടോബര്‍ 3- നവരാത്രി

ഒക്ടോബര്‍ 6- ഞായറാഴ്ച

ഒക്ടോബര്‍ 10 മഹാസ്പതമി

ഒക്ടോബര്‍ 11 മഹാനവമി

ഒക്ടോബര്‍ 12 ദസറ (രണ്ടാം ശനി)

ഒക്ടോബര്‍ 13 ഞായറാഴ്ച

ഒക്ടോബര്‍ 14 ദുര്‍ഗാപൂജ

ഒക്ടോബര്‍ 16 ലക്ഷ്മി പൂജ

ഒക്ടോബര്‍ 17 വാത്മീകി ജയന്തി

ഒക്ടോബര്‍ 20 ഞായറാഴ്ച

ഒക്ടോബര്‍ 26 നാലാം ശനി

ഒക്ടോബര്‍ 27 ഞായര്‍

ഒക്ടോബര്‍ 31 ദീപാവലി

Related Articles
News4media
  • Kerala
  • News
  • Top News

കാഞ്ഞിരപ്പള്ളിയിൽ ആളുമാറി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് ക്വട്ടേഷൻ സംഘം; ആറു പേർക്കെതിരെ കേസ്

News4media
  • Kerala
  • News
  • Top News

വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നൽ; മൂന്ന് പേർക്ക് പൊള്ളലേറ്റു, ഗൃഹോപകരണങ്ങൾക്ക് കനത്ത...

News4media
  • Kerala
  • News
  • Top News

തുടർച്ചയായി രണ്ടാം മാസവും രാജ്യത്ത് പാചക വാതക വില കൂട്ടി; പുതിയ നിരക്ക് ഇങ്ങനെ

News4media
  • India
  • News

210 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇപ്പോഴുമുണ്ട് പാകിസ്താൻ ജയിലുകളിൽ; പത്തുവർഷത്തിനിടെ മരിച്ചത് 24 പേർ

News4media
  • India
  • News

യു.എ.ഇയിലുള്ളവർക്ക് ആശ്വാസം; വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ

News4media
  • India
  • News
  • Top News

ടാർഗറ്റ് തികയാത്തതിനാൽ നിരന്തരം ഭീഷണി, ഒന്ന് ഉറങ്ങിയിട്ട് 45 ദിവസമായി; കടുത്ത ജോലി സമ്മർദം മൂലം യുവാ...

News4media
  • India
  • News

ഈ മാസം 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധി ഈ ദിവസങ്ങളിൽ

News4media
  • Editors Choice
  • India
  • News

ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക; ജൂൺ മാസത്തിൽ രാജ്യത്ത് 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധിയും അവ...

News4media
  • Kerala
  • News
  • Top News

ബാങ്ക് ഇടപാടുകാർ സൂക്ഷിക്കുക; ജൂണിൽ 10 ദിവസം ബാങ്ക് അവധി

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]