മൂന്നാർ: ഹെലികോപ്റ്റർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്നു 14 വിദ്യാർഥികൾ മരിച്ചതിൻറെ ഓർമ പുതുക്കി മൂന്നാർ. 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായി, പൊട്ട്, വളകൾ, റിബൺ തുടങ്ങിയവയുമായി ഇന്നു ദുരന്തമുണ്ടായ സ്ഥലത്തെ സ്മാരകത്തിലെത്തും.
1984 നവംബർ ഏഴിനാണ് ദുരന്തമുണ്ടായത്. മൂന്നാർ ഹൈറേഞ്ച് ക്ലബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ 14 കുട്ടികളെയാണ് മുതിരപ്പുഴയാർ അപഹരിച്ചത്. എല്ലാവരും മൂന്നാർ ഗവ. ഹൈസ്കൂൾ വിദ്യാർഥികളായിരുന്നു. 10.30ഓടെയായിരുന്നു ദുരന്തം. ഹെലികോപ്ടറിൻറെ ശബ്ദം കേട്ടാണ് യു.പി വിഭാഗം കുട്ടികൾ ക്ലാസ് മുറികളിൽനിന്ന് പുറത്തേക്കോടിയത്.
അന്ന് ചില ക്ലാസുകളിൽ അധ്യാപകർ ഉണ്ടായിരുന്നില്ല. പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബ്ബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. എന്നാൽ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ മുന്പിൽ പോയ കുട്ടികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഇതറിയാതെ പിന്നിൽനിന്നു കുട്ടികൾ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലത്തിൻറെ ഒരു ഭാഗം തകർന്നു. കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു.
പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. ഭാരം താങ്ങാനാകാതെ പാലത്തിൻറെ ഒരു ഭാഗം തകർന്ന് കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. മൂന്നാർ ഹെഡ് വർക്സ് ഡാമിൻറെ ഭാഗമായതിനാൽ തണുപ്പും ആഴവും കൂടുതലായിരുന്നു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. 14 പേരെ രക്ഷിക്കാനായില്ല.
എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എൻ. മാരിയമ്മാൾ, ആർ. തങ്കമല, പി. സരസ്വതി, കല്യാണകുമാർ, സുന്ദരി, പി. റാബിയ, ടി. ജെൻസി, ടി. ഷിബു, പി. മുത്തുമാരി ,എസ്. കലയമ്മാൾ, സി. രാജേന്ദ്രൻ എന്നി വിദ്യാർഥികളെയാണ് നഷ്ടമായത്. 1942ൽ ബ്രിട്ടീഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കിപ്പണിതെങ്കിലും 2018ലെ പ്രളയം പാലത്തെ അപ്പാടെ തൂത്തെടുത്തു.
മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായിയും പൊട്ടും വളകളും റിബണും ഒക്കെയായി വ്യാഴാഴ്ച രാവിലെ ദുരന്തസ്ഥലത്തെ സ്മാരകത്തിലെത്തും.
തകർന്ന തൂക്കുപാലത്തിന് സമീപത്തെ സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊമ്പരത്തിന് സാക്ഷ്യം വഹിക്കും. മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായ 10.30ന് വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് മൂന്നാറിലെ ടാറ്റാ ടീയിൽ മാനേജരായിരുന്ന അന്നത്തെ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗിൻറെ ബന്ധുവിനെ കൊണ്ടുപോകുന്നതിനാണ് ഹെലികോപ്റ്റർ എത്തിയത്. ദുരന്തത്തെത്തുടർന്ന് റിട്ട. ജില്ലാ ജഡ്ജി പ്രഹ്ലാദനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു.
1942-ൽ ബ്രിട്ടിഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കി നിർമിച്ചെങ്കിലും 2018-ലെ പ്രളയത്തിൽ പാലം അപ്പാടെ ഒലിച്ചുപോയി. ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
തകർന്ന തൂക്കുപാലത്തിനു സമീപം നിർമിച്ചിട്ടുള്ള സ്മാരകത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊന്പരത്തിന് സാക്ഷ്യം വഹിക്കും.