ഉഗാണ്ടയില്‍ ഉണ്ടായ അതിശക്തമായ ഇടിമിന്നലിൽ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഉഗാണ്ടയിലെ പലബോക്ക് അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. 14 people who came to pray in the church died in lightning
വൈകുന്നേരം അഞ്ചരടെയാണ് ശക്തമായ മഴയും ഒപ്പം ഇടിയും മിന്നലും ആരംഭിച്ചത്. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തിൽ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
അഭയാര്‍ത്ഥി ക്യാമ്പിലെ അന്തേവാസികള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന അധികൃതര്‍ ഇനിയും വെളിപ്പടുത്തിയിട്ടില്ല.
സുഡാനില്‍ നിന്നുള്ളവരാണ് ഈ ക്യാമ്പിലെ ഭൂരിപക്ഷം പേരുമെന്നു റിപ്പോർട്ടുകൾ പറയുന്നു. സുഡാനില്‍ നിന്നുള്ള അമ്പതിനായിരത്തോളം പേരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.
2011 ല്‍ സുഡാന്‍ സ്വാതന്ത്യം നേടിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഉഗാണ്ടയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളത്. ഇവർക്കിടയിലാണ് മിന്നൽ ദുരന്തം വിതച്ചത്.