13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ. വിശാൽ ഗൗളി (35), മൂന്നാം ഭാര്യ സാക്ഷി ഗൗളി (25), സഹായി എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്കു കല്യണിലെ കോൽസേവാഡിയിൽ വീടിനു മുന്നിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്. 13-year-old girl kidnapped, raped and murdered; Couple and helper arrested
പ്രതികളുടെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.