സ്കൂളിൽ പരിശോധനക്കിടെ ബീഡി കണ്ടെത്തി, പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം; എട്ടാം ക്ലാസ്സുകാരൻ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണം

ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്‌സ് (13) ആണു ശനിയാഴ്ച മരിച്ചത്. വിഷം കഴിച്ചു അവശ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സ്കൂളിലേക്ക് വിദ്യാർഥികളിൽ ചിലർ പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി ഈ കുട്ടി പുകയില ഉൽപ്പന്നം കൊണ്ട് വന്നതായി വിവരം ലഭിച്ചു. അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകൻ നടത്തിയ പരിശോധനയിൽ ബീഡി ലഭിക്കുകയും ചെയ്തു. സഹപാഠികളിലൊരാൾ ഏൽപ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു. തുടർന്ന് വൈകുന്നേരമാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനായി കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ പക്കൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഒപ്പം പറഞ്ഞ് വിടുകയായിരുന്നുവെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. രണ്ടു പേർക്കെതിരെയും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സ്കൂൾ വ്യക്തമാക്കി. ആശുപത്രിയിൽ ചികിൽസയിലിരിക്കെ കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനെക്കൊണ്ട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് ലഭിക്കാൻ അപേക്ഷ നൽകും. മൊഴിപ്പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉപ്പുതറ പൊലീസ് അറിയിച്ചു.

 

Read Also: കൂവ വിളവെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ 'പ്രാണി' ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

Related Articles

Popular Categories

spot_imgspot_img