സംസാരശേഷി കുറഞ്ഞ 11 വയസുകാരിയെ ട്യൂഷന് അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചെങ്ങന്നൂരിൽ ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ കഴിഞ്ഞ മാസം 30 നാണ് മര്‍ദ്ദിച്ചത്. 11-year-old girl with speech impediment brutally tortured by tuition teacher in Alappuzha
പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്പില് വച്ചായിരുന്നു മര്‍ദ്ദനം. പരാതിയിൽ ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചത്.
വിഷയം ഒത്തു തീർപ്പാക്കാൻ അദ്ധ്യാപിക ശ്രമം നടത്തിയെന്നും രക്ഷിതാക്കൾ പോലീസിൽ അറിയിച്ചു. സംഭവത്തിൽ ട്യൂഷന് സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി.