web analytics

കളിക്കുന്നതിനിടെ റിബൺ കഴുത്തിൽ കുരുങ്ങിയതെന്ന് സംശയം; 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്ന്ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനലിൽ റിബൺ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവ സമയം മാതാപിതാക്കൾ ആരും വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ എത്തിയാണ് റിബൺ മുറിച്ചുമാറ്റിയത്.

പിന്നീട്ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അമ്മ.

കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ അപകടം സംഭവിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

Related Articles

Popular Categories

spot_imgspot_img