അമേരിക്കയില്‍ ആക്രമണം; 11 പേര്‍ക്ക് കുത്തേറ്റു
യു.എസ്സിൽ യുവാവിന്റെ ആക്രമണത്തിൽ 11 പേര്‍ക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി മിച്ചിഗന്‍ ട്രവേര്‍സ് സിറ്റിയിലെ വാള്‍മാര്‍ട്ടിലാണ് സംഭവം ഉണ്ടായത്.
പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കുത്തേറ്റ 11 പേരെയും മുന്‍സണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ സ്ഥിതി ഇതുവരെ ആശുപത്രി പുറത്ത് വിട്ടിട്ടില്ല.
അക്രമത്തില്‍ എന്തെങ്കിലും പ്രേരണയുണ്ടായതായുള്ള സൂചനയുമില്ല. . അക്രമത്തില്‍ പരിക്കേറ്റവരൊപ്പമാണ് തങ്ങളെന്ന് മിച്ചിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്‌മെര്‍ പറഞ്ഞു.
ആവശ്യമായ പിന്തുണ നല്‍കുമെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോന്‍ഗിനോ അറിയിച്ചു.
ആവശ്യമായ സമയത്ത് വിവരമറിയിക്കാമെന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് വളരെ ചെറിയ വിവരങ്ങളേ ലഭിച്ചിട്ടുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
പ്രാഥമികാന്വേഷണം തുടരുന്നതിനാല്‍ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു.
അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്
കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം ഉണ്ടായത്.
ടെര്‍മിനല്‍ സിയിലെ ഗേറ്റ് C38ന് സമീപത്തുവച്ചാണ് സംഭവം. 172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.
തീപിടിത്തത്തെ തുടർന്ന് യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടി; കോട്ടയത്ത് ബിഷപ്പ് അറസ്റ്റിൽ
പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു അപകടമുണ്ടായത്. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു.
വിമാനത്തിൽ ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
തീപിടുത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിലുള്ള ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വറിലേത്.
അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ അലബാമ സര്‍വകലാശാലയ്ക്ക് സമീപം വെടിവെപ്പ്. ആക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. (Shooting in America; Four people were killed)
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെ അലബാമയിലെ ബിര്‍മിന്‍ഗത്തിലെ തെക്കന്‍ പ്രദേശത്തെ അഞ്ചിടങ്ങളില്‍ വെച്ചാണ് വെടിവെപ്പ് നടന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍വകലാശാലയ്ക്ക് പുറമെ നിരവധി റസ്റ്റോറന്റുകളും ബാറുകളുമുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലമാണിത്.
വെടിവെപ്പില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരണപ്പെട്ടത്.