പാലക്കാട്: വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി 108 ആംബുലന്‍സിലെ ഡ്രൈവറും ജീവനക്കാരിയും.
അട്ടപ്പാടി മേലെമുള്ളിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി മണിമേഖല (21) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ പ്രസവിച്ചത്.
ഇന്നലെ രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ചിത്രയാണ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.
കണ്‍ട്രോള്‍ റൂമില്‍നിന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് ഇന്നലെ രാവിലെ 6.22-ന് സന്ദേശം കൈമാറി. 6.44-ന് ആംബുലന്‍സ് മേലെ മുള്ളിയിലെത്തി.
കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിലെ ഡ്രൈവര്‍ രഞ്ജിത്‌മോനും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്‍.എ. ദിവ്യയുമാണ് യുവതിക്ക് രക്ഷകരായത്.
22 കിലോമീറ്റര്‍ 22 മിനിറ്റില്‍ ഓടിയെത്തിയാണ് ഇവർ മണിമേഖലയെ ആശുപത്രിയിൽ എത്തിച്ചത്.
ദിവ്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടിബന്ധം വേര്‍പെടുത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയ ഉടൻ അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.