താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കാൻ ചോദിച്ചത് 10000 രൂപ; കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്ഇബി ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിൽ

കോട്ടയം: വീടുനിര്‍മ്മാണത്തിനു നല്‍കിയ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരം കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10000 രൂപാ കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി.Vigilance arrested KSEB overseer

കുറവിലങ്ങാട് കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ കീഴൂര്‍ കണ്ണാര്‍വയല്‍ എം കെ രാജേന്ദ്രന്‍ (51)നെയാണ് വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്. കുറവിലങ്ങാട് പകലോമറ്റം പള്ളിക്കുസമീപം താമസക്കാരനായ പ്രവാസുടെ വീടിന്റെ വൈദ്യുതി കണക്ഷന്റെ ആവശ്യത്തിനാണ് ഓവര്‍സിയര്‍ കൈക്കൂലി വാങ്ങിയത്.

വിജിലന്‍സ് കിഴക്കന്‍മേഖല എസ് പി വി ശ്യംകുമാറിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഓവര്‍സിയറെ പിടികൂടിയത്.

പകലോമറ്റം പള്ളിക്കുപിന്‍ഭാഗത്ത് രണ്ടുവര്‍ഷം മുമ്പാണ് പ്രവാസി സ്ഥലംവാങ്ങി വീടുവച്ചത്. വീടിന്റനിര്‍മ്മാണജോലികള്‍ പൂര്‍ത്തീകരിച്ചതോടെ താല്‍ക്കാലീക കണക്ഷന്‍മാറി സ്ഥിരം കണക്ഷന്‍ കെഎസ്ഇബിയോടെ ആവശ്യപ്പെട്ടു ത്രിഫേസ് കണക്ഷനാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ ത്രിഫേസ് ലൈന്‍ കടന്നുപോവുന്നത് വീടിനു 500 മീറ്റര്‍ അകലെകൂടിയാണ് ഇതില്‍ നിന്നും ലൈന്‍വലിക്കാന്‍ 65000 രൂപയാണ് ചിലവഴിക്കേണ്ടിവരുമെന്നു ഓവര്‍സിയര്‍ പറഞ്ഞു. 15000 രൂപ ആദ്യഘട്ടമായി നല്‍കിയാല്‍ ഇത് ശരിയാക്കി നല്‍കാമെന്നു ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

ഇക്കാര്യം കോട്ടയം ഓഫീസില്‍ പരാതിപ്പെട്ടതോടെയാണ് വിജിലന്‍സ് സംഘം പ്രവാസിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്നു ഓവര്‍സിയറെ അറിയിച്ചതിനെത്തുടര്‍ന്നു ഇയാള്‍ വീട്ടിലെക്കെത്തി പണം കൈപ്പറ്റുമ്പോള്‍ വിജിലന്‍സിന്റെ പിടിയിലാവുകയായിരുന്നു.

സി ഐ മാരായ സജു കെ ദാസ്,മനു വി നായര്‍, എസ് ഐ മാരായ സ്റ്റാന്‍ലി തോമസ്,സുരേഷ്‌കുമാര്‍,പി എന്‍ പ്രദീപ്, കെ സി പ്രസാദ്, എഎസ് ഐമാരായ കെ എസ് അനില്‍കുമാര്‍, എം ജി രജീഷ്,ഇ പി രാജേഷ്, കെ പി രഞ്ജിനി, പി എസ് അനൂപ്, കെ എ അനൂപ്, ആര്‍ സുരേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വൈകിട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.”

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img