web analytics

ആണ്‍സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നത് ചോദ്യം ചെയ്തു; 10 വയസ്സുകാരനെ അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു

കാസര്‍കോട്: ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു. കാസര്‍കോട് കീക്കാനം വില്ലേജിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് അമ്മയ്‌ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

പഠനകാലത്ത് സുഹൃത്തായിരുന്ന കള്ളാര്‍ സ്വദേശിയായ യുവാവുമായി വിഡിയോ കോള്‍ ചെയ്യുന്നതിനെയാണ് മകന്‍ ചോദ്യം ചെയ്തത്. ഈ പ്രവർത്തി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞെങ്കിലും യുവതി പിന്മാറിയില്ല.

ഇതേ തുടർന്ന് കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതി. ഈ വിവരം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയെ യുവതി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലും ബേക്കല്‍ പൊലീസ് കേസെടുത്തു.

സാമന്തയും രാജ് നിധിമോറും തമ്മിൽ പ്രണയത്തിലോ? ; ചർച്ചയായി സംവിധായകന്റെ ഭാര്യയുടെ കുറിപ്പ്

ഏറെ ആരാധകരുള്ള ദക്ഷിണേന്ത്യൻ സൂപ്പർ താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വിവാഹവും പിന്നീട് വിവാഹമോചനവുമെല്ലാം സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്.

കഴിഞ്ഞ ദിവസം രാജുമൊത്തുള്ള ചില ചിത്രങ്ങൾ സാമന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ഈ അഭ്യൂഹങ്ങൾ വർധിപ്പിക്കുകയാണ് ചെയ്തത്. തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളിലൊന്നിൽ സാമന്ത രാജിന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

എന്നാൽ ഇതേദിവസം തന്നെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ സംശയം വർധിപ്പിച്ചു. ‘എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്‌നേഹവും ആശംസകളും നൽകുന്നു’- എന്നാണ് ശ്യാമലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

Related Articles

Popular Categories

spot_imgspot_img