തിരുവനന്തപുരം: ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ഓണക്കാലമായതിനാലാണ് ഇങ്ങനെ നൽകുന്നത്. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി.(10 kg rice at Rs 10.90; Ration distribution for this month from tomorrow)
സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും. അതേസമയം മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല.
പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.









