ഇന്ത്യയുടെ അഭിമാനമാകാൻ ഒരുങ്ങുന്നത് 10 എക്സ്പ്രസ് വേകൾ; രാജ്യത്തിന്റെ മുഖംമാറ്റാൻ പോന്ന ഭാരത് മാല പദ്ധതി

ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമാകാൻ ഒരുങ്ങുന്നത് 10 എക്സ്പ്രസ് വേകൾ. റോഡ് യാത്രയെ പൂർണ്ണമായും മാറ്റി മറിയ്‌ക്കുന്ന പുതിയ പദ്ധതികളാണ് ഇവ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രാജ്യത്തിന്റെ മുഖംമാറ്റാൻ പോന്ന പദ്ധതികൾ വരുന്നത്.

ഡൽഹി-മുംബൈ എക്സ്പ്രസ് വേ; 1,386 കിലോമീറ്റർ ദൈർഘ്യമുണ്ട്. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്‌ക്കാനാകുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര ആൻഡ് നഗർ ഹവേലി, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നു പോകുക.

വാരണാസി-റാഞ്ചി-കൊൽക്കത്ത എക്‌സ്പ്രസ് വേ: ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ കടന്നുപോകും . 612 കിലോമീറ്റർ ദൈർഘ്യമുള്ള പ്രവേശന നിയന്ത്രിത ഇടനാഴിയാകുമിത് . ഇതു വഴി വാരണാസി-റാഞ്ചി-കൊൽക്കത്ത യാത്രാ സമയം 15 മണിക്കൂറിൽ നിന്ന് 9 മണിക്കൂറായി കുറയും .

ഹൈദരാബാദ്-വിശാഖപട്ടണം എക്സ്പ്രസ് വേ: തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇതിന് 222 കിലോമീറ്റർ ദൈർഘ്യമാണിതിനുള്ളത് .

ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ: സഹാറൻപൂർ വഴിയുള്ള ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേയും പ്രവേശന നിയന്ത്രിത ഇടനാഴിയാണ് ഇത്. 239 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഈ എക്‌സ്പ്രസ് വേ വരുന്നതോടെ ഡൽഹി-ഡെറാഡൂൺ യാത്രാ സമയം 2.5 മണിക്കൂറായി കുറയും . രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം നിർമ്മിക്കുന്നത്.

സൂറത്ത്-നാസിക്-സോലാപൂർ എക്സ്പ്രസ് വേ: ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത് . 730 കിലോമീറ്റർ ദൈർഘ്യമാണിതിനുള്ളത് .

ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ: ഡൽഹിയും കത്രയും തമ്മിലുള്ള യാത്രാസമയം 6 മണിക്കൂറായി കുറയ്‌ക്കാൻ സഹായിക്കുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെയാകും ഇത് കടന്നു പോകുക.

ഇൻഡോർ-ഹൈദരാബാദ് എക്സ്പ്രസ് വേ: ഇൻഡോർ മുതൽ ഹൈദരാബാദ് വരെയുള്ള അതിവേഗ പാത മധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന എന്നിവിടങ്ങളിലൂടെയാകും കടന്നു പോകുക . 525 കിലോമീറ്റർ ദൂരമാണ് ഈ എക്സ്പ്രസ് വേ നീണ്ടുകിടക്കുന്നത്.

കാൺപൂർ-ലക്‌നൗ എക്‌സ്പ്രസ് വേ: കാൺപൂർ മുതൽ ലക്നൗ വരെയുള്ള എക്‌സ്‌പ്രസ്‌വേയ്‌ക്ക് 63 കിലോമീറ്റർ ദൈർഘ്യമാണുള്ളത് .

അമൃത്സർ-ഭട്ടിൻഡ-ജാംനഗർ എക്സ്പ്രസ് വേ: ഈ എക്സ്പ്രസ് വേയ്‌ക്ക് 917 കിലോമീറ്റർ ദൈർഘ്യമുണ്ട് . പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെയാണ് ഈ എക്‌സ്പ്രസ് വേ കടന്നുപോകുന്നത്.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്‌ക്കുന്ന പദ്ധതിയാണിത് . 262 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്നതാണ് ഈ എക്സ്പ്രസ് വേ.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

Related Articles

Popular Categories

spot_imgspot_img