കൊച്ചി: ചെങ്ങമനാട് പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (15)ആണ് മരിച്ചത്.(10 class student kochi)
വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അഗ്നൽ ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയി. തുടർന്ന് വാതിൽ തുറക്കാതായതോടെ ചവിട്ടി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നെടുമ്പാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. തുടർന്ന് വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
Read Also: ഓർഡർ ചെയ്ത മോമോസ് കിട്ടിയില്ല; സൊമാറ്റോ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Read Also: കളക്ടര്‍ മാമൻ കേരളം വിടുന്നു; കൃഷ്ണതേജയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം