കനത്ത മഞ്ഞിൽ മലഞ്ചെരിവിലൂടെ ‘സ്കേറ്റിങ്’ നടത്തുന്ന ഹിമപ്പുലികള്‍ കൗതുക്കാഴ്ചയാകുന്നു. ലഡാക്കിലെ സന്‍സ്കര്‍ താഴ്വരയിലാണ് ഹിമപ്പുലികളുടെ ഉല്ലാസം. മഞ്ഞിലൂടെ ഇഴുകി നീങ്ങുന്നതും ഓടി മാറുന്നതും കളിക്കുന്നതുമെല്ലാം 28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം.