web analytics

സ്വന്തം പറമ്പിൽ കഞ്ചാവ് നട്ടുവളർത്തി; വയോധികന് പന്ത്രണ്ട് വർഷം തടവ്

സ്വന്തം പറമ്പിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ വയോധികന് പന്ത്രണ്ട് വർഷം തടവുശിക്ഷ. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്‌പെഷ്യൽ എൻ ഡി പി എസ് ) ശിക്ഷിച്ചത്.

തടവുശിക്ഷക്ക് പുറമേ പ്രതി 1,20,000 രൂപ പിഴയടക്കണമെന്നും ജഡ്ജ് വി അനസ് ശിക്ഷാവിധിയിൽ വ്യക്തമാക്കി.

2020 ജൂൺ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൈദലവിയുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ പോലീസ്കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്ടർ ചെയ്തതും.

എസ് എച്ച് ഒ ജി. രാജ്കുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ഇ വി ലിജീഷ്, എം ജി ശ്രദ്ധാധരൻ എന്നിവർ ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

വിശ്വപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഈ മാസം 25-ന്; കാണാൻ കൊതിക്കുന്ന ആ പൊൻകാഴ്ചയുടെ ഐതിഹ്യവും ആചാരങ്ങളും അറിയാം

ഏറ്റുമാനൂർ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആ പുണ്യനിമിഷം അരികിലെത്തി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ...

യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) കേരളത്തിൽ...

മിലിന്ദ് സോമനൊപ്പം മലനാട് ഓടി; കുട്ടിക്കാനം-കട്ടപ്പന ഹിൽ ഹൈവേ റൺ ആവേശമായി

കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമിടിപ്പേറ്റിക്കൊണ്ട് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ'...

27 നക്ഷത്രജാതരുടെയും വാരഫലം

27 നക്ഷത്രജാതരുടെയും വാരഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം വരെ):തിങ്കളാഴ്ച...

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യ...

Related Articles

Popular Categories

spot_imgspot_img