web analytics

‘തുമ്പിക്കൈ വെച്ച് തടയാൻ ശ്രമിച്ചു, പിടിവിട്ടപ്പോൾ കുതറി ഓടി’; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്….!

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്ന് റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോയ യുവാക്കളുടെ മുന്നിലേക്ക് ആന എത്തുകയായിരുന്നു.

ആനയെ കണ്ടതോടെ ബൈക്ക് അവിടെ ഇട്ട് യുവാക്കൾ ഓടുകയായിരുന്നു. പക്ഷെ ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ഇതിൽ ഒരാൾ ആനയുടെ മുന്നിലേക്ക് വീണു. എണീറ്റ് ഓടാൻ ശ്രമിച്ച യുവാവിനെ തുമ്പിക്കൈ വെച്ച് ആന തടയാൻ ശ്രമിച്ചു.

തുമ്പിക്കെ വിട്ടപ്പോ യുവാവ് ആനയിൽ നിന്ന് കുതറി മാറുകയായിരുന്നു പിന്നാലെ സമീപത്തുള്ള ബന്ധു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാക്കൾ പോയ വഴിയ്ക്ക് സമീപമുള്ള സ്കൂളിൻ്റെ വളവിൽ വെച്ചാണ് യുവാക്കൾ ആനയെ കാണുന്നത്.

കോട്ടയം വൈക്കത്ത് യുവാവ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

യുവാവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പളളി വളച്ചുവേലിൽ അബ്ദുൾ മനാഫ്, ഷബിന ദമ്പതികളുടെ മകൻ അസ്ഹർ (24)നെ യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.

യുവാവ് ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സമീപവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ വിദ്യാർഥിനിയായ സഹോദരി ഐഷ മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

Other news

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img