ഉത്സവത്തിനിടെ നടന്ന തർക്കത്തെ തുടർന്ന് ‘കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) വണ്ടിപ്പെരിയാറിൽ വച്ച് കുത്തേറ്റ് മരിച്ചു. മരണപ്പെട്ട ജിത്തു ഓട്ടോറിക്ഷ ഡ്രൈവറും, മേളം വാദ്യത്തിനു പോകുന്ന ആളുമാണ്. ഇന്നലെ ഉത്സവത്തിന് മേളത്തിന് പോയ വണ്ടിപ്പെരിയാറിൽ വച്ച് ഉണ്ടായ തർക്കത്തിലാണ് കുത്തേറ്റത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി എന്ന് സംശയിക്കുന്ന വണ്ടിപ്പെരിയാർ മഞ്ജുമല പഴയകാട് സ്വദേശി പശുമല ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർ ആയ മാക്‌സ് എന്ന് വിളിക്കുന്ന രാജായെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.
Read Also:സിദ്ധാർത്ഥന്റെ മരണം : പ്രതിയെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയുടെ അമ്മയുടെ സ്ഥാപനത്തിന് നേരെ ആക്രമണം