തൃശൂരിൽ കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകർത്തു. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സിൽ ആയിരുന്നു അതിക്രമം. Youth vandalizes bakery in Thrissur after torn and pasted Rs 50 note was not accepted
വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍, വരന്തരപ്പിള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്നാണ് ആരോപണം.