.
ഇടുക്കിയിൽ സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാൽവരിമൗണ്ട് സ്വദേശി കരിക്കത്തിൽ അർജുനെ(31) ആണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അധ്യാപികയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല സന്ദേശങ്ങൾ സമൂഹ മാധ്യമം വഴി അയക്കുകയുമായിരുന്നു . പ്രതി വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതായും അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു. തൊടുപുഴ കുമാരമംഗലത്തു നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.