web analytics

മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

കൊച്ചി: പെൺകുട്ടികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി അയച്ചു കൊടുത്ത് ശല്യം ചെയ്ത കേസിൽ യുവാവ് പിടിയിൽ. ബാംഗ്ലൂർ നോർത്ത് എഫ്.സി. ഫുട്ബോൾ താരം കൊല്ലം കൊട്ടാരക്കര കരിക്കോം സ്വദേശിയായ ചാരുവില വീട്ടിൽ ഹോബിൻ കെ കെ (23) ആണ് അറസ്റ്റിലായത്.

m4_xxxxz (ഒറിജിനല്‍ പേരല്ല) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മാസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ മുഖവുമായി അശ്ലീല ചിത്രങ്ങള്‍ ചേർത്ത് പ്രചരിച്ചത്.

ചിത്രങ്ങള്‍ പതിവായി എത്തിയതോടെ സുഹൃത്തുക്കള്‍ യുവതിയെ ഇക്കാര്യം അറിയിച്ചു. തുടർന്ന് ഏപ്രില്‍ പതിനൊന്നിന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

മോർഫ് ചെയ്‌ത ചിത്രങ്ങള്‍ക്ക് പിന്നില്‍ തന്‍റെ മുന്‍ കാമുകനായ ഹോബിനാണെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

2024 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പലപ്പോഴായി യുവതി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി അയച്ചു കൊടുത്തിരുന്നത്.

യുവതിയുടെ സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഹോബിന്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു.

എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹോബിന്‍ സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസിപി സുള്‍ഫിക്കറിന്‍റെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ പി.എ. ഷമീര്‍ഖാനാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ടയിൽ 15 കാരിയെ ബലാത്സംഗം ചെയ്തു

പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം 15 കാരിയെ പലതവണ ലൈംഗിപീഡനത്തിന് ഇരയാക്കിയ 19 കാരൻ പിടിയിലായി.

പത്തനംതിട്ട മുസ്‌ലിയാർ കോളേജ് പി ഓയിൽ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തൻ(19) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.

ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ട്യൂഷൻ കഴിഞ്ഞു ബസിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെൺകുട്ടി 2024 ഒക്ടോബറിൽ പരിചയപ്പെടുന്നത്.

പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാൾ, കാൾ സെന്ററിൽ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും, പിന്നീട് കുട്ടി വീട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെടുകയുമായിരുന്നു,

തുടർന്ന് സ്നേഹബന്ധത്തിലായി. ഒക്ടോബറിൽ ചെന്നൈക്ക് പോകുകയാണെന്ന് കുട്ടിക്കയച്ച ഇയാളുടെ സന്ദേശം അമ്മ കാണുകയും അച്ഛനെ അറിയിക്കുകയും ചെയ്തു. താക്കീതിനെതുടർന്ന് മൂന്നുമാസത്തേക്ക് യുവാവ് അടങ്ങിനിന്നു.

വീണ്ടും സന്ദേശങ്ങൾ അയക്കുകയും വീഡിയോ കാൾ ചെയ്യാനും തുടങ്ങി.നാട്ടിലെത്തിയ ഇയാൾ വിവാഹവാഗ്ദാനം ചെയ്തശേഷം, ഈവർഷം ജൂൺ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു.

പിന്നീട് സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കി. നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു. ജൂലൈ 11 ന് വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വച്ച് പലതവണ വീണ്ടും ബലാൽസംഗത്തിന് ഇരയാക്കി.

ക്ലാസ്സ്‌ ടീച്ചറും തുടർന്ന് പ്രിൻസിപ്പാളും വിവരങ്ങൾ അറിഞ്ഞു. ജൂലൈ 21 ന് മാതാപിതാക്കളെ സ്കൂളിൽ നിന്നും വിളിച്ചറിയിച്ചു.

പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങൾ പറയുകയും കൈവശമുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചൈൽഡ്ലൈനിൽ നിന്നുള്ള കത്തിനെതുടർന്ന് പോഫീസ് മലയാലപ്പുഴ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് പ്രതിയെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. ഫോണിൽ ഫോട്ടോ അയച്ചുകൊടുത്ത് കുട്ടി തിരിച്ചറിഞ്ഞശേഷം പ്രതിയെ കഴിഞ്ഞ ദിവസംഅറസ്റ്റ് ചെയ്തിരുന്നു.

വിദഗ്ദ്ധ പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകൾ ശേഖരിക്കുകയും, പത്തനംതിട്ട ജെഎഫ്എം ഒന്ന് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇതുമായി ബന്ധപ്പെട്ട് സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.

Summary: A youth has been arrested for morphing photos of girls and sending them via Instagram to harass them. The accused is Hobin K K (23), a football player from FC Bangalore North, and a native of Karikkom, Kottarakkara, Kollam.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Related Articles

Popular Categories

spot_imgspot_img