യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് കടന്നതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. സംഘർഷത്തിൽ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
റോഡിലേക്കിറങ്ങി ഷാഫി ഷോ!
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ വടകര ടൗൺഹാളിന് സമീപം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. കാറിൽനിന്ന് റോഡിലേക്കിറങ്ങിയ ഷാഫി തന്നെ തെറിവിളിച്ച പ്രവർത്തകർക്കുനേരെ രൂക്ഷമായി പ്രതികരിച്ചു.
തെറിവിളി കേട്ട് പേടിച്ച് മടങ്ങമെന്ന് കരുതേണ്ടെന്നും അതിന് വേറെ ആളെ നോക്കണമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.
ഷാഫി കാറിൽനിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി ഒറ്റയ്ക്ക് റോഡിലിറങ്ങി. ഇതോടെ നേർക്കുനേർ ഡിവൈഎഫ്‌ഐ പ്രവർത്തകരുമായി വാക് തർക്കമായി. ഒടുവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
വടകര മണ്ഡലത്തിൽ കെ.കെ.രമ എംഎൽഎ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ഓണവൈബ് ഓണാദഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുമ്പോൾ ബുധനാഴ്ച ഉച്ചയ്ക്ക് 2.25 ഓടെയാണ് സംഭവം.
ടൗൺഹാളിനു മുന്നിലെ പാതയിലൂടെ ദേശീയപാതയിലേക്ക് നീങ്ങവെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ചാടിവീണു.
ഷാഫിയെ തടയാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രവർത്തകർ പോലീസിനെ മറികടന്ന് ഷാഫിയുടെ കാറിന് അടുത്തെത്തി. ചിലർ ഷാഫിയെ ചീത്തവിളിച്ചു. ഇതോടെയാണ് ഷാഫിയും ക്ഷുഭിതനായത്.
‘സമരം ചെയ്‌തോ, അതിൽ തനിക്ക് പ്രശ്‌നമില്ല, അതിന് നായേ പട്ടീ എന്നൊന്നും വിളിക്കേണ്ടതില്ല… ആ വിളിയും കേട്ട് അങ്ങിനെ ആരെയും പേടിച്ചൊന്നും പോകാൻ ഉദ്ദേശിക്കുന്നില്ല…
അതിന് വേറെ ആളെ നോക്കണം…. ‘ തുടർന്ന് ഷാഫി റോഡിലേക്കിറങ്ങുകയും ചെയ്തു. പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം
കെ.കെ. രമ എംഎൽഎ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച ഓണവൈബ് ഓണാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന ഷാഫി പറമ്പിൽ 2.25ഓടെ
ടൗൺഹാളിനു മുന്നിലെത്തിയപ്പോൾ, മുദ്രാവാക്യങ്ങളോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡിലേക്ക് ഇറങ്ങി. പ്രവർത്തകർ ഷാഫിയുടെ കാറിന് മുമ്പിൽ ചാടിവീണതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു.
പ്രവർത്തകർ തെറി വിളിച്ചപ്പോൾ, എംപി ഷാഫി പറമ്പിൽ കാറിൽ നിന്നിറങ്ങി നേരിട്ട് പ്രതികരിച്ചു.
“സമരം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല, പക്ഷേ നായേ, പട്ടീ എന്നിങ്ങനെ വിളിക്കേണ്ട. അത് കേട്ട് ഞാൻ പേടിച്ചു പോകില്ല. അതിന് വേറെ ആളെ നോക്കണം,” – എന്ന് ഷാഫി വ്യക്തമാക്കി.
പോലീസ് തടയാൻ ശ്രമിച്ചിട്ടും ഷാഫി കാറിൽനിന്നിറങ്ങി പ്രവർത്തകരുടെ മുന്നിലെത്തി. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. പ്രവർത്തകർ എംപിയെ ചുറ്റിപിടിച്ചപ്പോൾ പോലീസ് ഇടപെട്ട് അവരെ അറസ്റ്റുചെയ്ത് നീക്കി. ഇതിനുശേഷമാണ് ഷാഫി പറമ്പിൽ യാത്ര തുടരാൻ കഴിഞ്ഞത്.
Summary: Youth Congress march to Cliff House turns violent. Protesters threw fireballs over barricades, police responded with lathicharge to control the situation.









