തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ട ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരേ പരാതി. ദിവ്യ സർവീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്.
ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയത്. രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുക എന്ന ചട്ടം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും പരാതിയുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹൻ അറിയിച്ചു.
1962-ലെ സർവീസ് ചട്ടം ദിവ്യ ലംഘിച്ചുവെന്നാണ് പരാതിയിലെ ആരോപണം. കെ.കെ. രാഗേഷിനെ കൂടാതെ ഇതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം പ്രശംസിച്ചും ദിവ്യ രംഗത്തെത്തിയിരുന്നു.
കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്നു
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്നു. ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്ക് കുട്ടികൾക്ക് ലഭ്യമാകുകയായിരുന്നു.
കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നാണ് പേപ്പര്‍ ചോർന്നിരിക്കുന്നത്. പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് ആണ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ ലിങ്ക് അയച്ചത്.