പോലീസ് ഓഫീസര്‍ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്തതിന് യുവാവ് യുപിയില്‍ അറസ്റ്റിലായി.Youth arrested in UP for molesting police officer Chamanju woman constable and extorting lakhs.
വനിതാ കോൺസ്റ്റബിൾ കോട് വാലി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജൻവര്‍മ അറസ്റ്റിലായത്. യുപിയിലെ ബറേലിയിലാണ് സംഭവം.
യുപി പോലീസ് വെബ്സൈറ്റ് വഴിയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിളുമായി വര്‍മ അടുപ്പം തുടങ്ങിയത്. പോലീസ് ഓഫീസര്‍ എന്ന നിലയിലാണ് പരിചയപ്പെടുത്തിയത്.
തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് ജീവിതം തുടങ്ങി. ലഖ്‌നൗവിൽ ഒരു പ്ലോട്ട് വാങ്ങുന്നതിനായി കോണ്‍സ്റ്റബിളിനെക്കൊണ്ട് 6,30,000 രൂപ വായ്പ എടുപ്പിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 23,50,000 വായ്പ എടുത്ത് ആഡംബര വാഹനമായ എംജി ഹെക്ടറും വാങ്ങി.
വര്‍മ തട്ടിപ്പുകാരനാണെന്ന് ഒടുവില്‍ വനിതാ കോണ്‍സ്റ്റബിള്‍ കണ്ടെത്തി. പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. വര്‍മയുടെ പഴയ തട്ടിപ്പുകളും അന്വേഷണത്തില്‍ വ്യക്തമായി.
മുന്‍പും പത്ത് വനിതാ കോണ്‍സ്റ്റബിൾമാരെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്ന വിവരങ്ങളും പോലീസിനു ലഭിച്ചു. ഇതോടെയാണ് വര്‍മ അറസ്റ്റിലായത്. എട്ടാം ക്ലാസുമാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾ തട്ടിപ്പിൽ മാസ്റ്റർ ബിരുദമെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.