web analytics

റെസ്റ്റോറന്റിലെ സൂപ്പിൽ മൂത്രമൊഴിച്ച് യുവാക്കൾ; കിട്ടിയ ശിക്ഷ ഇങ്ങനെ: ഹോട്ടൽ നഷ്ടപരിഹാരം നൽകേണ്ടി വന്നത് നാലായിരത്തിലധികം ആളുകൾക്ക്….!

റെസ്റ്റോറന്റിലെ സൂപ്പിൽ മൂത്രമൊഴിച്ച് യുവാക്കൾ;യുവാക്കൾക്ക് കിട്ടിയ ശിക്ഷ ഇങ്ങനെ: ഹോട്ടൽ നഷ്ടപരിഹാരം നൽകേണ്ടി വന്നത് നാലായിരത്തിലധികം ആളുകൾക്ക്….!

ചൈനയിലെ പ്രശസ്തമായ ഭക്ഷണശൃംഖലയായ ഹൈഡിലാവോയുടെ ഷാങ്ഹായ് ശാഖയിൽ നടന്ന വിചിത്ര സംഭവത്തിന് കോടതി കനത്ത പിഴശിക്ഷ വിധിച്ചു.

സൂപ്പിനായി തയ്യാറാക്കിയ പച്ചക്കറി ബ്രോത്തിൽ മൂത്രമൊഴിച്ച് വീഡിയോ പകർത്തുകയും അത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് കൗമാരക്കാരാണ് ശിക്ഷയ്ക്ക് ഇരയായത്.

ഫെബ്രുവരി 24ന് നടന്ന സംഭവത്തിൽ 17കാരുടെ തമാശ ഉപഭോക്താക്കളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചു. സംഭവദിവസം നാലായിരത്തിലധികം ആളുകൾ ഭക്ഷണശാലയിൽ എത്തിയിരുന്നു.

ഇവർക്കെല്ലാം പൂർണമായും പണം തിരികെ നൽകേണ്ടി വന്നതോടൊപ്പം പാത്രങ്ങളും സ്പൂണുകളും ഉൾപ്പെടെ പല ഉപകരണങ്ങളും മാറ്റേണ്ടി വന്നു.

ഹൈഡിലാവോ മാന നഷ്ടവും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടി മാർച്ചിൽ 30 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച ഷാങ്ഹായ് കോടതി കൗമാരക്കാരിൽ നിന്ന് 309,000 യുഎസ് ഡോളർ, ഏകദേശം 2.7 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു.

സംഭവം നടന്നത് റെസ്റ്റോറന്റിലെ സ്വകാര്യ മുറിയിലാണ്. ഭക്ഷണം കഴിക്കുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

അവർ ബ്രോത്തിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഉപഭോക്താക്കളുടെ ആരോഗ്യവും വിശ്വാസവും തകരാറിലാക്കിയ ഈ സംഭവത്തെ കോടതി ഗുരുതരമായി വിലയിരുത്തി. കൗമാരക്കാരെ നിയന്ത്രിക്കാതിരുന്ന മാതാപിതാക്കളെതിരെയും കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.

നാലായിരത്തിലേറെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകി മാന്യതയും വിശ്വാസ്യതയും വീണ്ടെടുക്കാൻ ശ്രമിച്ച ഹൈഡിലാവോയുടെ നടപടി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

മനുഷ്യനെ കടിച്ചാൽ തെരുവുനായ്ക്കൾക്ക് ഇനി ജീവപര്യന്തം തടവ്…..! വിചിത്ര ഉത്തരവുമായി ഈ സംസ്ഥാനം

ലഖ്നൗ: മനുഷ്യരെ പ്രകോപനമില്ലാതെ കടിക്കുന്ന തെരുവുനായ്ക്കൾക്ക് തടവുശിക്ഷ നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10ന് ഉത്തരവ് പുറപ്പെടുവിച്ചതായാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിന്റെ നിർദേശം കൈമാറിയിട്ടുണ്ട്. പ്രകോപനമില്ലാതെ ഒരാളെ നായ കടിച്ചാൽ ആദ്യ കുറ്റത്തിന് പത്ത് ദിവസത്തെ തടവ് ശിക്ഷ നൽകും.

കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു

എന്നാൽ കുറ്റം ആവർത്തിച്ചാൽ നായയ്ക്ക് ജീവപര്യന്തം തടവായിരിക്കും ശിക്ഷ. ഈ നടപടികൾ മൃഗങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിൽ നടപ്പിലാക്കുമെന്നും യു.പി. പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് വ്യക്തമാക്കി.

ആക്രമണകാരികളായ തെരുവുനായകളെ നിയന്ത്രിക്കുന്നതിനാണ് സർക്കാരിന്റെ ഈ നടപടി.

ഒരാളെ നായ കടിച്ചാൽ ആ വ്യക്തി ആന്റി-റാബീസ് വാക്സിൻ എടുത്തുകഴിഞ്ഞാൽ, കുറ്റക്കാരനായ നായയെ കണ്ടെത്തി സമീപത്തെ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

അവിടെ വന്ധ്യംകരണം നടത്തുകയും തുടർന്ന് പത്ത് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കുകയും ചെയ്യും. തടവിൽ നിന്നും നായയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നായയെ ദത്തെടുക്കാൻ ഒരാൾ തയ്യാറാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചാൽ, അവരെ നായ കൈമാറും. എന്നാൽ പിന്നീട് തെരുവിൽ അലഞ്ഞുനടക്കാതിരിക്കുമെന്ന് ഉറപ്പ് നൽകണം.

പ്രകോപനമില്ലാതെ ആക്രമണമാണോ എന്നത് സ്ഥിരീകരിക്കാൻ മൂന്ന് അംഗങ്ങളുള്ള കമ്മിറ്റിയെയും നിയമിക്കും. മുൻസിപ്പൽ കോർപ്പറേഷൻ പ്രതിനിധി, പ്രദേശത്തെ ഒരു മൃഗഡോക്ടർ, മൃഗങ്ങളുടെ സ്വഭാവം പഠിച്ചിട്ടുള്ള വിദഗ്ധൻ എന്നിവരാണ് കമ്മിറ്റിയിൽ ഉൾപ്പെടുക.

ഉത്തരപ്രദേശ് സർക്കാരിന്റെ ഈ വിചിത്ര ഉത്തരവ് രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടി ശ്രദ്ധേയമാകുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

വേനൽക്കാലത്ത് പാൽ കേടാകുന്നുണ്ടോ? മിൽമയുടെ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ!

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുത്തതോടെ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാൻ പുതിയ...

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ കൊച്ചി: ലോകപ്രശസ്ത ഒടിടി...

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

Related Articles

Popular Categories

spot_imgspot_img