വിദ്യാർത്ഥിനികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനിൽ അനിൽദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീടിന് സമീപത്ത് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അനിൽ ദാസിവരുടെ വീട്ടുവളപ്പിൽ കയറിയത്. തുടർന്ന് കുളിമുറിയിൽ മൊബൈൽ വെച്ച് റെക്കോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനി കണ്ടത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ പിടികൂടി പോലീസി ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും ഇത്തരം പ്രവർത്തികൾ ചെയ്‌തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.