മുൻ കാമുകിയുടെ പ്രിയപ്പെട്ട കോഴിയെ മോഷ്ടിച്ച ശേഷം കുറ്റിക്കാട്ടിലിരുന്നു കരഞ്ഞ യുവാവിനെ പിടികൂടി പോലീസ്. വാഷിംഗ്ടൺ സ്റ്റേറ്റിലെ കിറ്റ്‌സാപ്പ് കൗണ്ടിയിലാണ് വിചിത്രമായ സംഭവം. നേരത്തെ തന്നെ യുവതിയുടെ വീട്ടിൽ ചെല്ലുന്നതിന് നിയമപരമായ വിലക്കുള്ള യുവാവാണ് അതിക്രമം കാട്ടിയത്.
യുവാവിനെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടുന്നതിന്റെയും അയാൾ കോഴിയേയും ചേർത്ത് പിടിച്ചുകൊണ്ടു വരുന്നതുമായ ദൃശ്യങ്ങൾ Kitsap Sheriff എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിട്ടുണ്ട്.
- Extra Large Capacity: At 54 x 46 x 28 cm and a 69.55L capacity, this bag can store blankets, comforters, seasonal clothi…
- Space-Saving & Foldable Design: This storage bag can easily fold flat when not in use, offering a space-saving solution …
- Durable & Waterproof Material: Crafted from high-quality nylon fabric, the bag is waterproof, dust-resistant, and design…
സംഭവം ഇങ്ങനെ:
തൻറെ മുൻ കാമുകൻ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നുവെന്ന യുവതിയുടെ പരാതിയുടെ പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. യുവാവ വീട്ടിൽ അതിക്രമിച്ചു കയറി കോഴിയ് മോഷ്ടിച്ച ശേഷം ‘എനിക്ക് പോളിയെ കിട്ടി, എനിക്ക് പോളിയെ കിട്ടി’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഇയാൾ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു എന്ന് യുവതി പറഞ്ഞു.
യുവതിയുടെ കോഴിയുടെ പേരാണ് പോളി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഒരു കുറ്റിക്കാട്ടിൽ വച്ച് യുവാവിനെ പൊലീസ് കണ്ടെത്തി. യുവാവ് കുറ്റിക്കാട്ടിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അയാളുടെ കയ്യിൽ പോളി എന്ന കോഴിയും ഉണ്ടായിരുന്നു. ‘എന്റെ കോഴിയെ വേദനിപ്പിക്കരുത്’ എന്നും ഇയാൾ പൊലീസുകാരോട് പറഞ്ഞു.
‘കോഴിയെ വേദനിപ്പിക്കില്ല’ എന്ന് യുവാവിനോട് പൊലീസുകാരൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. കോഴിയെ മോഷ്ടിച്ചതിനും ഓർഡർ ഓഫ് പ്രൊട്ടക്ഷൻ ലംഘിച്ചതിനുമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.