മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്കിലൂടെ അസഭ്യവര്‍ഷം നടത്തിയ യുവാവിനെതിരെ കേസ്. വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിവരികയായിരുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെയാണ് കേസ്. സഹോദരന്‍റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടേറിയറ്റ് നടയിൽ സമരവുമായി കഴിയുകയാണ് ശ്രീജിത്ത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്കിലൂടെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതോടെ ആള്‍ക്കൂട്ടവുമുണ്ടായി. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്. .ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read also: ‘ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്, ഇനി ആവർത്തിക്കരുത്’ ; തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്