മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. സംഭവത്തിൽ ഇജാസ് എന്നയാളെ പോലീസ് പിടികൂടി.(Young man found dead in kozhikode)
ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതി ഇജാസിന്റെ മൊഴി. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. തുടർന്ന് ഷിബിന്‍, ഇജാസിനെ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ തന്നെ ഉപദ്രവിച്ചെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പറയുന്നത്. എന്നാൽ, ഇജാസിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
ഞായറാഴ്ച രാവിലെയോടെയാണ് രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുകല്ലുകൊണ്ട് അടിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.