തിരുവനന്തപുരം: യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്.
ജേഷ്ഠൻ രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗാംഗുലിയെ കുത്തിയശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. കുടുംബ കലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഗാംഗുലി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസിന് നേരെ കല്ലേറ്
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. യാത്രക്കാർ ഇറക്കിയശേഷം ട്രെയിൻ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. കല്ലെറിഞ്ഞ ഏഴോം സ്വദേശി പിടിയിലായത്. കണ്ണൂർ ആർപിഎഫ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
വലിയ പാറകഷ്ണങ്ങളാണ് പ്രതി ട്രെയിനിന് നേരെ എറിഞ്ഞത്. അതേസമയം റെയിൽവേ ട്രാക്കിൽ കയറി അക്രമം നടത്തിയതിന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.