ബ്രിട്ടനിൽ സ്ഥിരതാമസാനുമതിക്കായി 20 വർഷം വരെ കാത്തിരിക്കേണ്ടി വരും
ലണ്ടൻ ∙ ബ്രിട്ടനിൽ സ്ഥിരതാമസാനുമതി (Indefinite Leave to Remain – ILR) ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കാലാവധി ഇരട്ടിയാക്കാനുള്ള നിർദേശം വ്യാഴാഴ്ച സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.
ഇതോടൊപ്പം ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശ തൊഴിലാളികൾക്ക് ILR ലഭിക്കാൻ ഇനി കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാകും.
നിലവിൽ ILR അപേക്ഷിക്കാൻ ആവശ്യമായ കാലാവധി അഞ്ച് വർഷമാണ്. എന്നാൽ പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാർക്ക് 15 വർഷം വരെയും, പൊതു നികുതിദായകരുടെ പണം ഉപയോഗിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് 20 വർഷം വരെയും കാത്തിരിക്കേണ്ടിവരും.
അതേസമയം, എൻഎച്ച്എസ് ഡോക്ടർമാർ, നഴ്സുമാർ, പ്രധാന മേഖലകളിലെ വിദഗ്ധർ, ഉയർന്ന വരുമാനക്കാർ, സംരംഭകർ എന്നിവർക്ക് 5 വർഷമോ അതിലും കുറവോ ആയ കാലാവധിയിലുളള ഫാസ്റ്റ്-ട്രാക്ക് ILR സംവിധാനം തുടരും.









