നിരവധി സിനിമകളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് നടി ശ്വേതാ മേനോൻ. തന്റെ എല്ലാ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ രോഗാവസ്ഥയെ കുറിച്ചും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം തന്റെ രോഗത്തെക്കുറിച്ച് പറയുന്നത്. തോൾ വേദനയാണ് ശ്വേതയെ അലട്ടുന്ന പ്രശ്നം. എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നും ഫിസിയോതെറാപ്പിസ്റ്റ് സഹായത്തോടെ താൻ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം:
”ഹായ് എല്ലാവർക്കും! എല്ലാ കോളുകൾക്കും സന്ദേശങ്ങൾക്കും നന്ദി. നിങ്ങളുടെ ഉത്കണ്ഠ എന്റെ ഹൃദയത്തെ സ്പർശിച്ചു. ഞാൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നീണ്ട യാത്രകൾക്ക് ശേഷം എന്റെ വലത് തോളിൽ പ്രശ്നമുണ്ടായി. കഴുത്തിൽ നിന്ന് വലതു കൈ വരെ എനിക്ക് വേദനയും ഇറുകലും അനുഭവപ്പെടുന്നു. കൈ ചലിപ്പിക്കാൻ ബുദ്ധിമുട്ട് തോന്നി.പക്ഷേ, വിഷമിക്കേണ്ട! എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും മാർഗനിർദേശപ്രകാരം ഫിസിയോതെറാപ്പി ചെയ്യുന്നു.”