വനിതകളുടെ അടുത്ത് തന്നെ സീറ്റ് ബുക്ക് ചെയ്യാം; വനിതാ യാത്രക്കാരുടെ സുരക്ഷ ഒരുക്കാൻ പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ

ന്യൂഡൽഹി: വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ. സ്ത്രീകൾക്ക് സഹയാത്രികരായി വനിതകളുടെ അടുത്ത് സീറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യമാണ് അവതരിപ്പിക്കുന്നത്. യാത്രയിൽ ആരൊക്കെയാണ് തന്റെ അടുത്തിരിക്കുന്നതെന്ന് ഇതിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഈ സൗകര്യം ഒറ്റക്കും കുടുംബമായും യാത്രചെയ്യുന്ന വനിതകൾക്ക് ഉണ്ടാകും.

വിമാനയാത്രക്കിടയിൽ പുരുഷ യാത്രക്കാരിൽ നിന്നും വനിതകൾ നേരിട്ട പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇൻഡി​ഗോയുടെ നടപടി. കഴിഞ്ഞ വർഷം സെപ്തംബറിൽ മുംബൈയിൽ നിന്നും ​ഗുവാഹത്തിയിലേക്ക് പറന്ന വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടന്നിരുന്നു. അതേവർഷം, മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് മറ്റൊരു വനിതാ യാത്രികയ്‌ക്കും സമാനമായ അനുഭവമുണ്ടായി. ഈ പ്രശ്നങ്ങളൊക്കെ കണക്കിലെടുത്താണ് പുതിയ ഫീച്ചർ കമ്പനി ഒരുക്കുന്നത്.

കൂടാതെ, ആഭ്യന്തര അന്തർദേശിയ വിമാനടിക്കറ്റുകൾക്ക് പുതിയൊരു വില്പനയും ഇൻഡി​ഗോ ആരംഭിച്ചു. 1,199 രൂപക്കാണ് ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത്. 2024 മെയ് 29 മുതൽ മെയ് 31 വരെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ വർഷം ജൂലൈ 01 നും സെപ്റ്റംബർ 30നും ഇടയിൽ യാത്രചെയ്യുന്നവരുമാകണം യാത്രക്കാരെന്നും ഇൻഡി​ഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

 

Read Also: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ​ഗത്യന്തരമില്ലാതെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി യുവതി

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന്...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

ലൈസന്‍സില്ലാത്ത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട; ഉത്തരവുമായി ഈ സംസഥാനം

രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെതില്ല...

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...

അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പ​ഞ്ചാ​യ​ത്ത്...

Related Articles

Popular Categories

spot_imgspot_img