ഭക്ഷണത്തിലെ വൃത്തി എല്ലാവർക്കും എന്നും പ്രശ്നമാണ്. വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുക്കുന്ന സംഭവം നാം ദിവസവും കേൾക്കുന്നതാണ്. ഇതിനിടെ, വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച വീഡിയോ ആംപ്പ്പോൾ നെറ്റിസണ്സ് ചർച്ചയാക്കുന്നത്. (Worms foaming out of Amul’s buttermilk packet; The video gone viral)
ഗജേന്ദ്ര യാദവ് എന്ന എക്സ് ഉപയോക്താവ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ 30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിച്ചു. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. ഒരുവശത്ത് മോര് മാറ്റിയ ഭാഗത്തെ ഏതോ പാക്കറ്റ് പൊട്ടി ഒഴുകിയതിന്‍റെ പാടുണ്ട്. അവിടെ ഏഴെട്ട് വെളുത്ത പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം.
‘പാക്കറ്റുകളുടെ പകുതിയോളം കീറിയിരുന്നു, മോര് അപ്പോഴേക്കും ചീഞ്ഞളിഞ്ഞിരുന്നു. മോരിൽ നിന്ന് വളരെ ദുർഗന്ധം വരുന്നുണ്ടായിരുന്നു, ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുക. അമൂല്‍ കോപ് വെബ്സൈറ്റ്. ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്. അടുത്തിടെ വാങ്ങിയ മോരിൽ പുഴുക്കളെ കണ്ടതിന്‍റെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. അവിശ്വസനീയമാംവിധം ആയിരുന്നു ആ അനുഭവം…..’ ഗജേന്ദ്ര യാദവ് കുറിച്ചു.
30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് വീഡിയോയില്‍ കാണാം. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. ഒരു വശത്ത് മോര് മാറ്റിയ ഭാഗത്തെ ഏതോ പാക്കറ്റ് പൊട്ടി ഒഴുകിയതിന്‍റെ പാടുണ്ട്. അവിടെ ഏഴെട്ട് വെളുത്ത പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി.