വയനാട്: ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വിതരണ ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ പുഴുവരിച്ച് ഉപയോഗ ശൂന്യമായ നിലയിലാണ്. മേപ്പാടി പഞ്ചായത്തിനെതിരെയാണ് പരാതിയുമായി ദുരന്ത ബാധിതർ രംഗത്തെത്തിയത്.(Worm-infested food items in food kits distributed in chooralmala)
മനുഷ്യർക്ക് പോയിട്ട് മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയതെന്ന് ദുരന്ത ബാധിതർ ആരോപിച്ചു. വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും അവർ പറയുന്നു. എന്നാൽ സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതർ നൽകിയ വിശദീകരണം.
സംഭവത്തില്‍ പഞ്ചായത്തിനെതിരെ പ്രതിഷേധം നടത്താനാണ് ദുരന്ത ബാധിതരുടെ തീരുമാനം.