web analytics

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം; ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും; ദലീമ ജോജോ എം എൽ എ.മുഖ്യാതിഥി

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.

അരൂർ എം എൽ എ യും പ്രശസ്ത ഗായികയുമായ ദലീമ ജോജോ മുഖ്യാതിഥി ആകും. ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ മുഖ്യപ്രഭാഷണം നടത്തും.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തിൽ പ്രൊഫസർ അന്നക്കുട്ടി ( ജർമനി ), ജീജ ജോയി വർഗീസ് ( അയർലണ്ട് ),ശ്രീജ ( ജർമ്മനി ) എന്നിവർ പങ്കെടുക്കുന്ന ചർച്ചയും നടക്ക.

ഗ്ലോബൽ വനിതാ ഫോറം പ്രസിഡണ്ട്‌ ഡോ.ലളിത മാത്യു,സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ,യൂറോപ്പ് റീജിയൻ വനിതാ ഫോറം പ്രസിഡണ്ട്‌ ബ്ലെസി റ്റോം കല്ലറക്കൽ, സെക്രട്ടറി ആൻസി വർഗീസ് എന്നിവർ വനിതാ ദിന സന്ദേശം നൽകും.

ഗ്ലോബൽ ചെയർമാൻ ഡോ. ഗോപാലപിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്,ട്രഷറർ ശശികുമാർ നായർ,യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, പ്രസിഡണ്ട്‌ ജോളി പടയാട്ടിൽ( ജർമനി), സെക്രട്ടറി ബാബു തോട്ടപ്പള്ളി (യു കെ ),വൈസ് ചെയർമാൻ ഗ്രിഗറിമേടയിൽ, ട്രഷറർ ഷൈബു കട്ടിക്കാട്ട്, മാധ്യമ പ്രവർത്തകനും ജർമ്മൻ പ്രോവിൻസ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലിൽ,ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, എഡ്യൂക്കേഷൻ ഫോറം ഗ്ലോബൽ വൈസ് പ്രസിഡണ്ട്‌ ജോജസ്റ്റ് മാത്യു, യൂറോപ്യൻ റീജിയൺ വൈസ് ചെയർമാൻ ബിജു വൈക്കം( അയർലണ്ട് ), ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു ( യു കെ ) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.നിക്കോൾ കാരുവേലിൽ ആണ് അവതാരക.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി കൺവീനർ മേഴ്‌സി തടത്തിൽ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

Related Articles

Popular Categories

spot_imgspot_img