മദ്യശാലകൾക്കെതിരെ ജനകീയ പൊട്ടിത്തെറി; സ്ത്രീകളുടെ പ്രതിഷേധം വൈറൽ
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ മഹ്‌റോണി പ്രദേശത്ത് നൂറോളം സ്ത്രീകൾ മദ്യശാലകൾ അടിച്ചുതകർത്തു.
പ്രദേശത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.
റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ
സ്ത്രീകളുടെ പരാതികള്‍ ഗൗരവമെടുത്തില്ലെന്ന് ആരോപണം
മദ്യശാലകൾക്ക് സമീപത്ത് സ്ത്രീകൾ നിരന്തരം ശല്യവും അതിക്രമവും നേരിടേണ്ടിവരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സ്ത്രീകൾ ആരോപിച്ചു.
റോഡ് ഉപരോധത്തിന് പിന്നാലെ ആക്രമണം
പ്രതിഷേധ ദിനത്തിൽ ആദ്യം സ്ത്രീകൾ പ്രധാന റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് കണ്ടതോടെ പ്രതിഷേധം കടുപ്പിക്കുകയും രണ്ട് മദ്യശാലകളുടെ പൂട്ടുകൾ തകർത്ത് അകത്ത് കയറുകയും ചെയ്തു.
ലക്ഷങ്ങളുടെ മദ്യക്കുപ്പികള്‍ റോഡില്‍ എറിഞ്ഞുതകര്‍ത്തു
മദ്യശാലയ്ക്കുള്ളിലെ സാധനങ്ങൾ നശിപ്പിച്ച സ്ത്രീകൾ ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ റോഡിലേക്ക് എറിഞ്ഞ് പൊട്ടിച്ചു.
മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സോഷ്യല്‍ മീഡിയയില്‍ പിന്തുണയും ചർച്ചയും
ചില പുരുഷന്മാരും സ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തി. സ്ത്രീകളുടെ പരാതികളിൽ നടപടി എടുക്കാത്തതുകൊണ്ടാണ് പ്രതിഷേധം ഇത്ര കടുപ്പമായതെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
English Summary:
Around 100 women vandalised liquor shops in the Mahroni area of Lalitpur district in Uttar Pradesh, protesting against rising harassment and crimes in the locality. Residents said women frequently faced abuse near these outlets and alleged that repeated complaints to authorities were ignored. After initially blocking the main road, the protesters broke open two liquor shops, destroyed property, and threw liquor bottles worth lakhs onto the streets. Videos of the incident have gone viral, sparking widespread debate and support online.









